Food
കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ക്ക് ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇവ കരളിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
വിറ്റാമിനുകൾ, ആന്‍റി ഓക്സിഡന്‍റുകൾ, ആന്‍റി- ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ എന്നിവയടങ്ങിയ ബെല്‍ പെപ്പറും കരളിന് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.