Food

അമിതമായി വേവിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ

അമിതമായി വേവിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ വികസിപ്പിക്കാന്‍ കഴിയുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ഉരുളക്കിഴങ്ങ്

ഉയർന്ന താപനിലയിൽ ഉരുളക്കിഴങ്ങ് വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നത് അക്രിലമൈഡ് പോലെയുള്ള ക്യാൻസറിന് കാരണമാകുന്ന ഹാനികരമായ രാസവസ്തുക്കൾ ഉണ്ടാക്കും. 

Image credits: Getty

റെഡ് മീറ്റ്

ചുവന്ന മാംസം അമിതമായി വേവിക്കുന്നത് ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ ഉണ്ടാക്കുന്നു. 

Image credits: Getty

ബ്രെഡ്

അമിതമായി ചൂടാക്കുന്ന ബ്രെഡ് അക്രിലാമൈഡ് ഉത്പാദിപ്പിക്കും, ഇത് ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

Image credits: Getty

കോഴിയിറച്ചി

ഉയർന്ന താപനിലയിൽ അധികമായി കോഴിയിറച്ചി വറുക്കുകയോ ഗ്രിൽ ചെയ്യുകയോ ചെയ്യുന്നതും പലപ്പോഴും അർബുദ പദാർത്ഥങ്ങളുടെ രൂപീകരണത്തിന് കാരണമായേക്കാം. 

Image credits: Getty

സംസ്കരിച്ച ഭക്ഷണങ്ങള്‍

ബേക്കൺ പോലുള്ള സംസ്കരിച്ച മാംസം അമിതമായി വേവിക്കുന്നതും ക്യാന്‍സര്‍ സാധ്യതയെ കൂട്ടാം. 
 

Image credits: Getty

താഴ്ന്ന താപനിലയിൽ വേവിക്കുക

ഇത്തരം ഭക്ഷണങ്ങള്‍ താഴ്ന്ന താപനിലയിൽ വേവിക്കുക അഥവാ അമിതമായി വേവിക്കാതിരിക്കുക. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty
Find Next One