Food
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന്‍ എന്ന സംയുക്തം അർബുദകോശങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും. അതിനാല്‍ മഞ്ഞള്‍ പതിവാക്കാം.
ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
കോശങ്ങള്‍ക്ക് ഹാനികരമായ ഫ്രീ റാഡിക്കല്‍സിനെ തടയുന്ന അല്ലിസിന്‍ എന്ന സംയുക്തം അടങ്ങിയതാണ് വെളുത്തുള്ളി. ഇവ ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ കുരുമുളക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കും.
കറുവാപ്പട്ടയിൽ ടാനിൻ, എസൻഷ്യൽ ഓയിൽ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനാകും.
ക്യാന്‍സര്‍ കോശങ്ങളുടെ വളർച്ചയെ തടയാൻ തക്കാളി സഹായിക്കുമെന്ന് പല പഠനങ്ങളും പറയുന്നു. ലൈക്കോപ്പീൻ ആണ് തക്കാളിക്ക് ഈ ഗുണങ്ങളേകുന്നത്.
കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി എന്നിവയിലെ ആന്‍റി ഓക്സിഡന്റുകൾ ക്യാൻസർ പ്രതിരോധത്തിന് സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.