Food
രാവിലെ വെറുംവയറ്റില്‍ ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. അവ ഏതൊക്കെയാണെന്ന് നോക്കാം.
ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങൾ വെറും വയറ്റില്‍ കഴിക്കുന്നത് അസിഡിറ്റിക്ക് കാരണമാകും.
വെറും വയറ്റില്‍ കോഫി കുടിക്കുന്നത് ആമാശയത്തിലെ ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹന പ്രശ്നങ്ങള്‍ക്കും അസ്വസ്ഥതയ്ക്കും കാരണമാകും.
മധുരമുള്ള ഭക്ഷണങ്ങള്‍ രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാന്‍ കാരണമാകും.
രാവിലെ തന്നെ എണ്ണയില്‍ വറുത്തതും എരുവേറിയ ഭക്ഷണങ്ങളും കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും.
വെറും വയറ്റില്‍ വേവിക്കാത്ത പച്ചക്കറികള്‍ കഴിക്കുന്നതും ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ശരീരത്തില്‍ യൂറിക് ആസിഡ് തോത് കൂട്ടുന്ന പച്ചക്കറികള്‍
വയറ്റിലെ ഗ്യാസ് പെട്ടെന്ന് മാറാന്‍ വീട്ടില്‍ ചെയ്യേണ്ടത്
രാവിലെ വെറും വയറ്റിലും രാത്രിയും ജീരക വെള്ളം കുടിക്കൂ; ഗുണങ്ങളറിയാം