Food
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
ചോറിന് പകരം ചപ്പാത്തി ഉച്ചയ്ക്ക് കഴിക്കുന്നത് വയര്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
ചോറ് കഴിക്കാതെ പറ്റില്ല എന്നുള്ളവര്‍ക്ക് ചോറിന്‍റെ അളവ് കുറച്ചതിന് ശേഷം ചോറിനൊപ്പം ഒരു മുട്ട കഴിക്കാം.
ഫൈബറും വെള്ളവും ധാരാളം അടങ്ങിയതും കലോറി കുറഞ്ഞതുമായ ആപ്പിള്‍ കഴിക്കുന്നതും വയറു കുറയ്ക്കാന്‍ സഹായിക്കും.
കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. ഇവ ഉച്ചയ്ക്ക് ചപ്പാത്തിയോടൊപ്പം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും നാരുകളും അടങ്ങിയ ബീറ്റ്‌റൂട്ടില്‍ കലോറി വളരെ കുറവാണ്. കൊഴുപ്പും കുറവായതിനാല്‍ ബീറ്റ്റൂട്ട് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ കത്തിച്ചുകളയാന്‍ സഹായിക്കും.
ഉച്ചയ്ക്ക് ഓട്സ് കഴിക്കുന്നതും നല്ലതാണ്. ഫൈബറുള്ളതും കലോറി കുറഞ്ഞതുമായ ഓട്സ് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉച്ചയ്ക്ക് തൈര് കഴിക്കുന്നത് നല്ലതാണ്. ഇവ ശരീരത്തിൽ അടിഞ്ഞ് കിടക്കുന്ന കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.