Food
കുതിർത്ത ബദാമിൽ നാരുകൾ, പ്രോട്ടീൻ, മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ, മഗ്നീഷ്യം, കാൽസ്യം, വിറ്റാമിൻ ഇ എന്നിവയും മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ദിവസവും രാവിലെ ആറ് ബദാം കുതിർത്ത് കഴിക്കുന്നതിൻ്റെ ചില ഗുണങ്ങൾ അറിയാം.
എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് വർദ്ധിപ്പിക്കാനും കുതിർത്ത ബദാം സഹായിക്കുന്നു.
എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ആറ് ബദാം കഴിക്കുന്നത് തലച്ചോറിൻ്റെ ശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും
കുതിർത്ത ബദാം പ്രമേഹമുള്ളവർക്ക് വളരെ നല്ലതാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ വർദ്ധനവും ഇൻസുലിൻ പ്രതിരോധവും ഒഴിവാക്കുന്നു.
ബദാം കുതിർത്ത് കഴിക്കുന്നത് ദഹനം എളുപ്പമാക്കാൻ സഹായിക്കുന്നു