Food

ഗൗട്ടിനെ തടയാനും യൂറിക് ആസിഡ് കുറയ്ക്കാനും കഴിക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്

ശരീരത്തില്‍ യൂറിക് ആസിഡ് കൂടുതലുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില നട്സുകളെയും ഡ്രൈ ഫ്രൂട്ടുകളെയും പരിചയപ്പെടാം.

Image credits: Getty

വാള്‍നട്സ്

ഒമേഗ 3 ഫാറ്റി ആസിഡ്  അടങ്ങിയ വാള്‍നട്സ് കഴിക്കുന്നത് യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാനും ഗൗട്ടിനെ തടയാനും വൃക്കയെ സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

ബദാം

ബദാമില്‍ പ്യൂരിൻ കുറവാണ്. കൂടാതെ ആരോഗ്യകരമായ കൊഴുപ്പും മഗ്നീഷ്യവും ഫൈബറും അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കും. 
 

Image credits: Getty

കശുവണ്ടി

മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയതും പ്യൂരിൻ കുറവുമുള്ളതുമായ അണ്ടിപരിപ്പ് കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

പിസ്ത

ഫൈബറും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പിസ്ത കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഈന്തപ്പഴം

ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. 

Image credits: Getty

ഉണക്കമുന്തിരി

പ്യൂരിൻ കുറവും പൊട്ടാസ്യവും നാരുകളും അടങ്ങിയതുമായ ഉണക്കമുന്തിരി കഴിക്കുന്നതും യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

ഡ്രൈഡ് ചെറി

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഡ്രൈഡ് ചെറി കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Image credits: Getty

സ്ഥിരമായി കട്ടൻ കാപ്പിയാണോ കുടിക്കാറുള്ളത് ? എങ്കിൽ അറിഞ്ഞിരിക്കൂ

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി അടങ്ങിയ പാനീയങ്ങൾ

വെറും വയറ്റില്‍ കറുവപ്പട്ട വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

പതിവായി മുരിങ്ങയില കഴിക്കൂ, അറിയാം ഗുണങ്ങള്‍