രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിച്ചേക്കാവുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.
Image credits: Getty
പാല്‍
ചൂടു പാല്‍ രാത്രി കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉറക്കത്തെ സഹായിക്കുന്ന 'ട്രിപ്റ്റോഫാനെ' തലച്ചോറിലേക്ക് എത്തിക്കുന്ന പ്രവര്‍ത്തനം പാലിലുള്ള കാത്സ്യം ചെയ്യും.
Image credits: Getty
ബദാം മില്‍ക്ക്
ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം കൂട്ടും.
Image credits: Getty
മഞ്ഞള്‍ പാല്‍
രാത്രി പാലില്‍ ഒരു നുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. മഞ്ഞളിലെ കുര്‍കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.
Image credits: Getty
കിവി ജ്യൂസ്
കിവിയുടെ ആന്‍റിഓക്‌സിഡന്‍റിന്‍റ് കഴിവ് ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും. അതിനാല്‍ രാത്രി കിവി ജ്യൂസ് കുടിക്കുന്നത് ഉറക്കം ലഭിക്കാന്‍ ഗുണം ചെയ്യും.
Image credits: Getty
ചെറി ജ്യൂസ്
ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ രാത്രി ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
Image credits: Getty
ശ്രദ്ധിക്കുക:
വിദഗ്ധനായ ന്യൂട്രീഷനിസ്റ്റിന്റെയോ ആരോഗ്യവിദഗ്ധന്റെയോ ഉപദേശം തേടിയശേഷം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.