Food

പുതിന ചായ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പുതിന ചായ കുടിക്കുന്നത് കരളിലെയും വൃക്കകളിലെയും വിഷാംശങ്ങൾ നീക്കം ചെയ്യാന്‍ സഹായിക്കും. 

Image credits: Getty

മഞ്ഞള്‍ ചായ

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മഞ്ഞള്‍ ചായ കുടിക്കുന്നതും കരളിനെയും വൃക്കകളെയും ശുദ്ധീകരിക്കാന്‍ സഹായിക്കും. 

Image credits: Getty

പൈനാപ്പിള്‍- ചീര ജ്യൂസ്

ഫൈബറും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീരയും, 'ബ്രോംലൈന്‍' എന്ന ഡൈജസ്റ്റീവ് എൻസൈം അടങ്ങിയ പൈനാപ്പിളും ഇവയെ ഡീറ്റോക്സ് ചെയ്യാന്‍ സഹായിക്കും. 

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും കരളിലെയും വൃക്കകളിലെയും വിഷാംശങ്ങൾ നീക്കം ചെയ്ത് ഇവയുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

വിറ്റമിനുകളും ധാതുക്കളും ആന്റി ഓക്‌സിഡന്റുകളും നാരുകളും നൈട്രേറ്റുകളും ബീറ്റ്റൂട്ടില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസും കുടിക്കുന്നത് നല്ലതാണ്. 

Image credits: Getty

ക്യാരറ്റ് ജ്യൂസ്

ആന്റി ഓക്‌സിഡന്റുകളും നാരുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതും ഇവയുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

നാരങ്ങാ- ജിഞ്ചര്‍ ജ്യൂസ്

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇഞ്ചിയും കരളിന്‍റെയും വൃക്കകളുടെയും ആരോഗ്യത്തിന് നല്ലതാണ്.  

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

യൂറിക് ആസിഡ് കുറയ്ക്കാന്‍ കഴിക്കേണ്ട നട്സും സീഡ്സും

കിഡ്നി സ്റ്റോൺ തടയാൻ സഹായിക്കുന്ന ഭക്ഷണങ്ങള്‍

കുടലിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട പ്രോബയോട്ടിക് ഭക്ഷണങ്ങള്‍

പല്ലുകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങള്‍