Food
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് വയറിലെ കൊഴുപ്പും ശരീര ഭാരവും കുറയ്ക്കാൻ സഹായിക്കും.
കഫൈന്‍ അടങ്ങിയ കോഫി കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
ഒരു ടേബിൾസ്പൂൺ ജീരകം ഒരു ഗ്ലാസ് വെള്ളത്തിൽ ചേർക്കണം. ശേഷം ഈ വെള്ളം രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് വയറു കുറയ്ക്കാന്‍ സഹായിക്കും.
കലോറി കുറവും ഫൈബര്‍ അടങ്ങിയതുമായ നാരങ്ങാ വെള്ളം തേൻ ചേർത്ത് വെറും വയറ്റിൽ കുടിക്കുന്നതും വയറു കുറയ്ക്കാന്‍ നല്ലതാണ്.
ഇഞ്ചി ചായയും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും.
ആപ്പിൾ സിഡാർ വിനഗര്‍ വെള്ളത്തിൽ കലർത്തി കുടിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
വെള്ളം ധാരാളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.