മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ ഒഴിവാക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം.
Image credits: Getty
എനര്‍ജി ഡ്രിങ്കുകള്‍
എനര്‍ജി ഡ്രിങ്കുകളില്‍ കഫൈനും പഞ്ചസാരയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.
Image credits: Getty
സോഫ്റ്റ് ഡ്രിങ്കുകള്‍
പഞ്ചസാര ധാരാളം അടങ്ങിയ സോഫ്റ്റ് ഡ്രിങ്കുകളും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തെ മോശമാക്കും.
Image credits: Getty
കോഫി
കഫൈനിന്‍റെ അമിത ഉപയോഗം ചര്‍മ്മത്തെ മോശമായി ബാധിക്കാം. അതിനാല്‍ കോഫിയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക.
Image credits: Getty
പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍
പഞ്ചസാരയുടെ അമിത ഉപയോഗം ചര്‍മ്മത്തില്‍ ചുളിവുകള്‍ ഉണ്ടാകാനും പ്രായക്കൂടുതല്‍ തോന്നാനും കാരണമാകും.
Image credits: Getty
മദ്യം
അമിത മദ്യപാനവും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴാനും മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാനും കാരണമാകും. അതിനാല്‍ മദ്യപാനം പരമാവധി ഒഴിവാക്കുക.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.