Food
ശ്രദ്ധിക്കൂ, തേൻ ഈ ഭക്ഷണങ്ങളോടൊപ്പം ചേർത്ത് കഴിക്കരുത്, കാരണം
തേൻ പൊതുവേ ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ, ചില ഭക്ഷണങ്ങളോടൊപ്പം തേൻ ചേർത്ത് കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നറിയാം.
ചൂടുവെള്ളത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് അതിൻ്റെ ഫലപ്രാപ്തി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളിയും തേനും യോജിപ്പിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇത് ചില ആളുകൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.
വെള്ളരിക്ക തേൻ ചേർത്ത് കഴിക്കുന്നത് ഒഴിവാക്കുക. വെള്ളരിക്ക തേനുമായി യോജിപ്പിച്ച് കഴിക്കുമ്പോൾ ചർമ്മപ്രശ്നങ്ങളോ ദഹനസംബന്ധമായ ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാം.
തേനും നെയ്യും ഒരുമിച്ച് കഴിക്കുന്നത് മുടി കൊഴിച്ചിൽ, ശരീരഭാരം കുറയൽ എന്നിവയ്ക്ക് ഇടയാക്കാമെന്ന് 2020 ലെ ടോക്സിക്കോളജി റിപ്പോർട്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.
മത്സ്യം, മാംസം തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പം തേൻ കഴിക്കരുത്. ഇത് വിവിധ ദഹനപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് വിദഗ്ധർ പറയുന്നു.
മാമ്പഴം, പൈനാപ്പിൾ തുടങ്ങിയ പഴങ്ങളുമായി തേൻ യോജിപ്പിച്ച് കഴിക്കുന്നത് ഒഴിവാക്കുക. അവ ആളുകളിൽ പ്രത്യേകിച്ച് പ്രമേഹമുള്ളവരിൽ പഞ്ചസാരയുടെ വർദ്ധനവിന് കാരണമാകും.