Food
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
നാരുകള്‍ അടങ്ങിയ ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തില്‍ എൽഡിഎൽ കൊളസ്‌ട്രോള്‍ അടിയുന്നതിനെ തടയാന്‍ സഹായിക്കും. ഈന്തപ്പഴത്തിൽ കൊഴുപ്പും വളരെ കുറവാണ്.
മിതമായ അളവില്‍ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിലനിർത്താനും സഹായിക്കും.
ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.
ഫൈബർ അടങ്ങിയതിനാല്‍ പ്രമേഹരോഗികൾക്കും മിതമായ അളവില്‍ ഈന്തപ്പഴം കഴിക്കാം.
ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ അടങ്ങിയ ഇവ മലബന്ധം അകറ്റാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.