Food
ഉയർന്ന കാർബോഹൈഡ്രേറ്റും പഞ്ചസാരയും ഉള്ളതുകൊണ്ട് മാത്രം വാഴപ്പഴം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടോ?
പഞ്ചസാരയും കലോറിയും അടങ്ങിയതാണ് വാഴപ്പഴം. ന്യൂട്രീഷ്യനിസ്റ്റായ ശാലിനി സുധാകർ പറയുന്നതനുസരിച്ച്, വാഴപ്പഴം കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ വർദ്ധനവിന് കാരണമാകും, പക്ഷേ ഉടനടി ഉണ്ടാകില്ല.
വാഴപ്പഴത്തിലെ നാരുകളുടെ അംശം രക്തത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു. അതിലൂടെ ബ്ലഡ് ഷുഗര്‍ പെട്ടെന്ന് ഉയരുന്നത് തടയുന്നു.
നിങ്ങൾക്ക് കൊതിയുണ്ടെങ്കില്‍ ഡോക്ടറുടെ നിർദേശപ്രകാരം വാഴപ്പഴം മിതമായി കഴിക്കാമെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ചോറിന് പകരമോ അല്ലെങ്കില്‍ മിഡ്-മീൽ ലഘുഭക്ഷണമായോ ഇവ കഴിക്കാം.
വാഴപ്പഴത്തില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ വിശപ്പ് കുറയ്ക്കാനും വര്‍ക്കൗട്ട് ചെയ്യാനുള്ള ഊര്‍ജം പകരാനും സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും ദഹനം മെച്ചപ്പെടുത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വാഴപ്പഴം നല്ലതാണ്.
നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.