Food
ഉഴുന്നു പരിപ്പ്, അരി തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിച്ചാണ് ദോശ തയ്യാറാക്കുന്നത്. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കുറവായതിനാൽ ഈ ചേരുവകളെല്ലാം വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പൊട്ടാസ്യം കുറവും നാരുകള്‍ ധാരാളം അടങ്ങിയതുമായ റവ കൊണ്ട് തയ്യാറാക്കുന്ന ഉപ്പുമാവും വൃക്കകളുടെ ആരോഗ്യത്തിന് നല്ലതാണ്.
പ്രോട്ടീനുകള്‍ അടങ്ങിയ മുട്ടയുടെ വെള്ള ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
ഫൈബര്‍ ധാരാളം അടങ്ങിയ പയര്‍വര്‍ഗങ്ങള്‍ കഴിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.
സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ കുറവായതും ഫൈബറും വിറ്റാമിനുകളും അടങ്ങിയതുമായ വെണ്ടയ്ക്ക കഴിക്കുന്നതും വൃക്കയുടെ ആരോഗ്യത്തിന് നല്ലതാണ്.