Food

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുന്ന ഒമ്പത് പഴങ്ങള്‍

പ്രമേഹ രോഗികള്‍ ഒഴിവാക്കേണ്ട പഴങ്ങളെ പരിചയപ്പെടാം. 

Image credits: Getty

വാഴപ്പഴം

കാര്‍ബോ, പഞ്ചസാര എന്നിവയടങ്ങിയ വാഴപ്പഴത്തിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലാണ്. അതിനാല്‍ ഇവ അമിതമായി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. 

Image credits: Getty

മുന്തിരി

മുന്തിരിയിലും പഞ്ചസാര കൂടുതലാണ്. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലുള്ളതിനാല്‍ പ്രമേഹ രോഗികള്‍ ഇവയും അമിതമായി കഴിക്കാതിരിക്കുന്നതാണ് നല്ലത്.

Image credits: Getty

മാമ്പഴം

മാമ്പഴത്തില്‍ പഞ്ചസാര ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടാം. 

Image credits: Getty

ചെറി

ചെറി പഴത്തിലും പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടിയേക്കാം.

Image credits: Getty

പൈനാപ്പിള്‍

പൈനാപ്പിളിലും പഞ്ചസാര ധാരാളം ഉണ്ട്. ഇവയും ബ്ലഡ് ഷുഗര്‍ കൂടാന്‍ കാരണമാകും. 

Image credits: Getty

ഓറഞ്ച്

ഷുഗര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇവ അമിതമായി കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതല്ല. 
 

Image credits: Getty

തണ്ണിമത്തന്‍

പഞ്ചസാര ധാരാളം അടങ്ങിയ തണ്ണിമത്തന്‍ അമിതമായി കഴിക്കുന്നതും ഷുഗറിന്‍റെ അളവില്‍ വ്യത്യാസമുണ്ടാക്കാം. 

Image credits: Getty

ഈന്തപ്പഴം

പഞ്ചസാര ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഈന്തപ്പഴവും പ്രമേഹ രോഗികള്‍ അമിതമായി കഴിക്കേണ്ട.  

Image credits: Getty

അത്തിപ്പഴം

അത്തിപ്പഴത്തിലും പഞ്ചസാര അടങ്ങിയിരിക്കുന്നതിനാല്‍ ഇവയും മിതമായ അളവില്‍ മാത്രം കഴിക്കുക. 

Image credits: Getty

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: Getty

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ കുടിക്കേണ്ട പാനീയങ്ങള്‍

Diwali 2024 : ദീപാവലി കൂടുതൽ സ്വീറ്റാക്കാൻ ഈ പലഹാരങ്ങൾ തയ്യാറാക്കാം

Diwali 2024 : ദീപാവലി സ്പെഷ്യൽ കാജു ബര്‍ഫി വീട്ടിൽ തന്നെ തയ്യാറാക്കാം

പാൽ കുടിച്ചാൽ ശരീരഭാരം കൂടുമോ?