Food
പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയ ജിഐ കുറഞ്ഞ പഴങ്ങളെ പരിചയപ്പെടാം.
ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 39 ആണ്. കൂടാതെ ആപ്പിളില്‍ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ധൈര്യമായി കഴിക്കാം.
പ്ലം പഴത്തിന്‍റെ ജിഐ 40 ആണ്. കൂടാതെ വിറ്റാമിനുകളായ എ, സി, കെ, ഫൈബര്‍ എന്നിവയും ഇവയിലുണ്ട്.
പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. മാത്രമല്ല, പീച്ചില്‍ കലോറി കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പീച്ചും കഴിക്കാം.
ഓറഞ്ചിന്‍റെ ജിഐ 40 ആണ്. ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ അടങ്ങിയ ഓറഞ്ചും പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്.
ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളും ഫൈബറും വിറ്റാമിനുകളും ധാരാളം അടങ്ങിയതുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
സ്ട്രോബെറിക്കും ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഫൈബറും ആന്‍റിഓക്സിഡന്‍റുകളും ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂട്ടുമെന്ന പേടി വേണ്ട.
കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. കൂടാതെ ഫൈബറും വിറ്റാമിന്‍ സിയും മറ്റും അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം.