Food

ഈ കേക്കുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക, ക്യാൻസർ സാധ്യത കൂടാം

ചില ബേക്കറികൾ വിൽക്കുന്ന കേക്കുകളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ ഉള്ളതായി കർണാടക ഭക്ഷ്യസുരക്ഷാ ഗുണനിലവാര വകുപ്പ് കണ്ടെത്തി.

Image credits: Getty

12 കേക്ക് സാമ്പിളുകള്‍

ബംഗളൂരുവിലെ ബേക്കറികളിൽ നിന്ന് ശേഖരിച്ച  12 കേക്ക് സാമ്പിളുകളിലാണ് ക്യാൻസറിന് കാരണമാകുന്ന കൃത്രിമ കളറിംഗ് കണ്ടെത്തിയത്. 
 

Image credits: Getty

223 എണ്ണം സുരക്ഷിതം

പരിശോധിച്ച 235 കേക്ക് സാമ്പിളുകളിൽ 223 എണ്ണം സുരക്ഷിതം.
 

Image credits: Getty

റെഡ് വെല്‍വെറ്റ്, ബ്ലാക്ക് ഫോറസ്റ്റ്

റെഡ് വെൽവെറ്റ്, ബ്ലാക്ക് ഫോറസ്റ്റ് തുടങ്ങിയ ജനപ്രിയ കേക്ക് ഇനങ്ങളിലാണ് ക്യാൻസറിന് കാരണമാകുന്ന കൃത്രിമ നിറങ്ങള്‍ കണ്ടെത്തിയത്. 

Image credits: Getty

പോൺസോ 4ആർ, അല്ലുറ റെഡ്, കാർമോയ്‌സിൻ

അല്ലുറ റെഡ്, സൺസെറ്റ് യെല്ലോ എഫ്‌സിഎഫ്, പോൺസോ 4ആർ, ടാർട്രാസൈൻ, കാർമോയ്‌സിൻ തുടങ്ങിയ കൃത്രിമ നിറങ്ങളാണ് കേക്കുകളില്‍ അളവില്‍ കൂടുതല്‍ ഉപയോഗിച്ചിരുന്നത്. 
 

Image credits: Getty

ക്യാൻസർ സാധ്യത

സുരക്ഷിതമായ അളവിന് മുകളിൽ ഇവ ഉപയോഗിച്ചാൽ ക്യാൻസർ സാധ്യത വർധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 
 

Image credits: Getty

മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബാധിക്കും

കൃത്രിമ നിറങ്ങളുടെ ഉയർന്ന ഉപയോഗം ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുക മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രസ്താവനയിൽ പറയുന്നു.

Image credits: Getty

ശ്രദ്ധിക്കുക:

നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ നിങ്ങളുടെ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
 

Image credits: Getty

മുട്ടയോടൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്

പ്രമേഹ രോഗികള്‍ക്ക് ചോറിന് പകരം കഴിക്കേണ്ട ഭക്ഷണങ്ങള്‍

സിങ്കിന്‍റെ കുറവുണ്ടോ? എങ്കില്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

യൂറിക് ആസിഡ് കൂടുതലാണോ? കഴിക്കാം ഈ നട്സും ഡ്രൈ ഫ്രൂട്ട്സും