Food
തലമുടി വളരാന്‍ സഹായിക്കുന്ന ചില നട്സും സീഡ്സും ഏതൊക്കെയാണെന്ന് പരിചയപ്പെടാം.
പ്രോട്ടീൻ, ഇരുമ്പ്, ഒമേഗ 3 ഫാറ്റി ആസിഡ്, സിങ്ക്, വിറ്റാമിൻ ഇ, വിറ്റാമിന്‍ ബി എന്നിവ അടങ്ങിയ ബദാം തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും.
ഇരുമ്പ്, സിങ്ക്, കാത്സ്യം, വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ അടങ്ങിയ വാള്‍നട്സും തലമുടിക്ക് നല്ലതാണ്.
പ്രോട്ടീനും വിറ്റാമിനുകളും പൊട്ടാസ്യം, കാത്സ്യം, കോപ്പർ തുടങ്ങിയ ധാതുക്കളും അടങ്ങിയ നിലക്കടലയും തലമുടി വളരാന്‍ സഹായിക്കും.
തലമുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ വിറ്റാമിൻ ഇ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇവയിലെ ആന്റിഓക്സിഡന്‍റുകള്‍ ശിരോചർമ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
ഈന്തപ്പഴത്തിൽ ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാൽ ഇവ കഴിക്കുന്നത് മുടി വളരാൻ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് അടക്കം പ്രോട്ടീനുകളുടെയും മിനറലുകളുടെയും കലവറയായ ചിയ സീഡ്സും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.