Food

നേന്ത്രപ്പഴം

നേന്ത്രപ്പഴത്തിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാന്‍' എന്ന അമിനോ ആസിഡ് 'സെറട്ടോണിന്‍' ഉത്പാദനത്തെ പരിപോഷിപ്പിക്കുന്നു. ഇത് മാനസികാരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. 
 

Image credits: Getty

ഡാര്‍ക്ക് ചോക്ലേറ്റ്

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Image credits: Getty

നട്സ്

നട്സില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും വിറ്റാമിന്‍- ഇയും തലച്ചോറിന്‍റെ ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്നു. 
 

Image credits: Getty

പഴങ്ങളും പച്ചക്കറികളും

വിറ്റാമിനുകളും ഫൈബറും മിനറലുകളും അടങ്ങിയ ഇവ മാനസികാരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

സാല്‍മണ്‍ ഫിഷ്

സാല്‍മണ്‍ പോലെയുള്ള ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും മാനസികാരോഗ്യത്തിന് നല്ലതാണ്.  ഇവ തലച്ചോറിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

Image credits: Getty

മഞ്ഞള്‍

ഭക്ഷണത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് നല്ലതാണ്. മഞ്ഞളിലടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് ഇതിന് സഹായിക്കുന്നത്.

Image credits: Getty

പാല്‍, മുട്ട

പാല്‍, മുട്ട തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും മനസ്സിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ഗ്രീന്‍ ടീ

ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ മാനസികാരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

Image credits: Getty

വാഴക്കൂമ്പ് കഴിച്ചാൽ ലഭിക്കും ഈ ​ഗുണങ്ങൾ

ശരീരത്തില്‍ ഫോളേറ്റിന്‍റെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

ഗ്രാമ്പു കഴിക്കുന്നത് ശീലമാക്കൂ ; ​ഗുണങ്ങൾ പലതാണ്

വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഈ എട്ട് ഗുണങ്ങള്‍...