Food

തലമുടി നല്ലതുപോലെ വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

തലമുടി നന്നായി വളരാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

Image credits: Getty

ചീര

ഇരുമ്പ്, വിറ്റാമിൻ എ, ബി6, സി, ഫോളേറ്റ് എന്നിവ ധാരാളം അടങ്ങിയതാണ് ചീര. അതിനാല്‍ ചീര കഴിക്കുന്നത് തലമുടി നല്ലതു പോലെ വളരാന്‍ സഹായിക്കും. 
 

Image credits: Getty

മുട്ട

പ്രോട്ടീനിന്‍റെ മികച്ച ഉറവിടമാണ് മുട്ട. കൂടാതെ ബയോട്ടിൻ, അവശ്യ അമിനോ ആസിഡുകൾ എന്നിവയും മുട്ടയില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ മുട്ട കഴിക്കുന്നത് തലമുടി തഴച്ച് വളരാന്‍ സഹായിക്കും. 

Image credits: Getty

നട്സും സീഡുകളും

ഒമേഗ 3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ബയോട്ടിൻ, സിങ്ക് എന്നിവ അടങ്ങിയ ബദാം, വാള്‍നട്സ്, ഫ്ളാക്സ് സീഡുകൾ, ചിയ വിത്തുകൾ തുടങ്ങിയവ കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

പയറുവര്‍ഗങ്ങള്‍

പ്രോട്ടീൻ, ഇരുമ്പ്, സിങ്ക്, ബയോട്ടിൻ എന്നിവയാൽ സമ്പന്നമാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

മധുരക്കിഴങ്ങ്

ബയോട്ടിന്‍‌ അടങ്ങിയ മധുരക്കിഴങ്ങും തലമുടി വളരാന്‍ സഹായിക്കും.

Image credits: Getty

അവക്കാഡോ

അവക്കാഡോയിലും ബയോട്ടിന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.  

Image credits: Getty

സാല്‍മണ്‍ മത്സ്യം

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ സാല്‍മണ്‍ മത്സ്യം കഴിക്കുന്നതും തലമുടി വളരാന്‍ സഹായിക്കും. 

Image credits: Getty

ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പരീക്ഷിക്കേണ്ട ഏഴ് കാര്യങ്ങള്‍

രുചികരമായ ന‌ല്ല നാടൻ അച്ചപ്പം ഉണ്ടാക്കിയാലോ?

പര്‍പ്പിള്‍ കാബേജിന്റെ ഈ ​ആരോ​ഗ്യ​ഗുണങ്ങൾ അറിയാതെ പോകരുത്