Food

നിര്‍ജ്ജലീകരണം

 

തണ്ണിമത്തനില്‍ 95% വരെയും ജലാംശം ഉണ്ട്. അതിനാല്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ 
നല്ലതാണ്. 

Image credits: others

രക്തസമ്മർദ്ദം

തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്ന 'സിട്രുലിന്‍' എന്ന അമിനോ ആസിഡ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതിനും രക്തയോട്ടം സുഗമമാക്കുന്നതിനുമെല്ലാം നല്ലതാണ്. 

Image credits: others

ദഹനം

ധാരാളം ഫൈബര്‍ അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ദഹനം സുഖമമാക്കാന്‍ സഹായിക്കും. 
 

Image credits: others

പ്രതിരോധശേഷി

വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ തണ്ണിമത്തന്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: others

വണ്ണം കുറയ്ക്കാന്‍

കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ തണ്ണിമത്തന്‍ വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

വിറ്റാമിനുകളായ എയും സിയും മറ്റു വിറ്റമിനുകളും തണ്ണിമത്തനില്‍ ഉള്ളതുകൊണ്ട് ഇവ ചർമത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: others

കൊളാജൻ

കൊളാജൻ ഉൽപാദനത്തിന് ആവശ്യമായ വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ് തണ്ണിമത്തൻ. അതിനാല്‍ ചര്‍മ്മത്തിന്‍റെ ഇലാസ്തികത നിലനിര്‍ത്താന്‍ ഇവ സഹായിക്കും.   
 

Image credits: others

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Image credits: others
Find Next One