നിരവധി ആരോഗ്യഗുണങ്ങളുള്ള ഡ്രൈഫ്രൂട്ടാണ് ഈന്തപ്പഴം. വിറ്റാമിന്‍ സി, ബി 1,ബി 2, എ, കെ എന്നിവയും ഒട്ടേറെ മാക്രോ ന്യൂട്രിയന്റുകളും ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു.
Image credits: Getty
ഈന്തപ്പഴം
100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ എല്ലുകളുടെ ആരോഗ്യത്തിനായി ഈന്തപ്പഴവും കഴിക്കാം.
Image credits: Getty
മലബന്ധം തടയും
നാരുകൾ അടങ്ങിയ ഈന്തപ്പഴം അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിനും മലബന്ധം തടയുന്നതിനും ഈന്തപ്പഴം സഹായകമാണ്.
Image credits: Getty
ബിപി നിയന്ത്രിക്കാൻ സഹായിക്കും
100 ഗ്രാം ഈന്തപ്പഴത്തിൽ 696 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 54 മില്ലിഗ്രാം മഗ്നീഷ്യം, 0.9 മില്ലിഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ബിപി നിയന്ത്രിക്കാൻ സഹായിക്കും.
Image credits: Getty
എച്ച്ഡിഎല്‍ കൊളസ്‌ട്രോൾ
മിതമായ അളവില്‍ ഈന്തപ്പഴം ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ കൊളസ്ട്രോൾ നിലനിലനിർത്താനും സഹായിക്കും.
Image credits: Getty
ഹൃദയത്തെ സംരക്ഷിക്കും
ഈന്തപ്പഴം കഴിക്കുന്നത് ഹൃദയാരോഗ്യത്തിനും ഏറെ നല്ലതാണ്.
Image credits: Getty
ആർത്തവ വേദന കുറയ്ക്കും
ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായകമാണ്.
Image credits: Getty
ഹീമോഗ്ലോബിന്റെ അളവ് കൂട്ടും
വിളർച്ചയുള്ളവർ ദിവസവും മൂന്ന് ഈന്തപ്പഴം കഴിക്കുക. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാനും മികച്ചതാണ് ഈന്തപ്പഴം.