Food

പ്രോട്ടീന്‍

പ്രോട്ടീനിന്‍റെ കലവറയാണ് ഗ്രീന്‍ പീസ്. 100 ഗ്രാം ഗ്രീന്‍ പീസില്‍ ഏതാണ്ട് അഞ്ച് ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. 

Image credits: Getty

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം അകറ്റാനും നല്ലതാണ്. 

Image credits: Getty

പ്രമേഹം

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍  ഗ്രീന്‍ പീസ് സഹായിക്കും. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ഫൈബര്‍ അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. 
 

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ഗ്രീന്‍ പീസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.

Image credits: Getty

ഹൃദയാരോഗ്യം

ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗ്രീന്‍ പീസ് കഴിക്കുന്നത് നല്ലതാണ്. 

Image credits: Getty

പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഗ്രീന്‍ പീസ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

ഗ്രീന്‍ പീസ് പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

പതിവായി പഴങ്ങള്‍ കഴിക്കൂ, അറിയാം ഈ ഗുണങ്ങള്‍...

മത്തങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഇക്കാര്യങ്ങള്‍...

വീട്ടില്‍ ജ്യൂസുണ്ടാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ...

പ്രമേഹത്തെ നിയന്ത്രിക്കാൻ ദിവസവും കുടിക്കാം ഈ ജ്യൂസ്