Food

രോഗപ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പാവയ്ക്ക പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. 

Image credits: Getty

പ്രമേഹം

പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. പാവയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകളാണ് ഇതിന് സഹായിക്കുന്നത്. 

Image credits: Getty

ഹൃദയാരോഗ്യം

പാവയ്ക്ക പതിവാക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 
 

Image credits: Getty

മലബന്ധം

പാവയ്ക്കയിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു.  അതിനാൽ ഇത് മലബന്ധം തടയാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ മലബന്ധ പ്രശ്‌നമുള്ളവർ പതിവായി പാവയ്ക്ക കഴിക്കുന്നത് നല്ലതാണ്.

Image credits: Getty

കരളിന്‍റെ ആരോഗ്യം

പാവയ്ക്ക കരളിനെ വിഷാംശങ്ങളിൽ നിന്ന് മുക്തമാക്കുന്നു. ഇത് കരളിലെ എൻസൈമുകൾ വർദ്ധിപ്പിക്കുകയും കരളിന്‍റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും. 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം ധാരാളം അടങ്ങിയ പാവയ്ക്ക പതിവായി കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

കലോറി കുറവും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പാവയ്ക്ക ശരീരഭാരം കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty

ചര്‍മ്മം, തലമുടി

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ പാവയ്ക്ക ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്.  അതിനാല്‍ പാവയ്ക്ക പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

Image credits: Getty
Find Next One