Food
നിറയെ ആരോഗ്യ ഗുണങ്ങളുള്ള ഒരു ഫലമാണ് മാതളനാരങ്ങ. പ്രതിരോധ ശേഷി കൂട്ടാൻ മാതളനാരങ്ങ ജ്യൂസ് സഹായകമാണ്.
ദിവസവും മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിൻ അളവ് നിലനിർത്താൻ സഹായിക്കുക മാത്രമല്ല ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ ഇല്ലാതാക്കുകയും ചെയ്യും.
മാതളനാരങ്ങ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
മാതളനാരങ്ങയിൽ കാണപ്പെടുന്ന ചില സംയുക്തങ്ങൾ പ്രമേഹത്തെ നിയന്ത്രിക്കുവാൻ സഹായിക്കുന്നു.
അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച ഒരു പരിഹാരമാണ് മാതളനാരങ്ങ ജ്യൂസ്.
മാതള നാരങ്ങയ്ക്ക് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കുവാനുള്ള കഴിവുണ്ട്. വിളർച്ച തടയാനുള്ള മികച്ച മാർഗ്ഗമാണ് മാതള ജ്യൂസ് കുടിക്കുന്നത്.
ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി നിലനിർത്താനും രോഗങ്ങളും അണുബാധകളും ഒഴിവാക്കാനും മാതളനാരങ്ങ ജ്യൂസ് സഹായിക്കും.
വൃക്ക രോഗങ്ങളെ തടയാൻ മാതള ജ്യൂസ് കുടിക്കുന്നത് സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.
പതിവായി പപ്പായ കഴിക്കൂ; അറിയാം ഈ ഗുണങ്ങള്‍...
ദിവസം മുഴുവന്‍ ഊര്‍ജ്ജം ലഭിക്കാന്‍ കഴിക്കാം ഈ എട്ട് ഭക്ഷണങ്ങള്‍...
തലമുടി വളരാന്‍ കഴിക്കാം സിങ്ക് അടങ്ങിയ ഈ ഏഴ് ഭക്ഷണങ്ങള്‍...
വിറ്റാമിന്‍ 'എ'യുടെ കുറവുണ്ടോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...