Food
ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഗ്യാസ് കയറി വയറുവീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും ദഹനം മെച്ചപ്പെടുത്താനും ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസില്‍ കലോറി കുറവാണ്. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറു കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ജിഞ്ചര്‍ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.
കരളിലെയും വൃക്കകളിലെയും വിഷാംശങ്ങളെ പുറംതള്ളാനും ജിഞ്ചര്‍ നെല്ലിക്ക ജ്യൂസ് കുടിക്കാം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.