Food
ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് കഴിക്കുന്നത് സന്ധിവാതത്തിന്‍റ ലക്ഷണങ്ങളെ അകറ്റാന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം, വാള്‍നട്സ്, ചിയ സീഡുകള്‍, ഫ്ലാക്സ് സീഡ്സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയവ കഴിക്കുന്നതും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കും.
വിറ്റാമിനുകളും മിനറലുകളും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്.
ആന്‍റി- ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മഞ്ഞളും സന്ധിവാതത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.
ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയും സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
വെളുത്തുള്ളിയും സന്ധിവാതമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നതും സന്ധിവാതമുള്ളവര്‍ക്ക് നല്ലതാണ്.