Food
മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
നാരുകള്‍ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും.
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മുരിങ്ങയില പതിവായി കഴിക്കുന്നത് സന്ധിവാതത്തെ തടയാന്‍ സഹായിക്കും.
കാത്സ്യം, ഫോസ്ഫറസ് എന്നിവയടങ്ങിയ മുരിങ്ങയില എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ മുരിങ്ങയില ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മുരിങ്ങയില തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.