Food
ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് കറിവേപ്പില. വയര്‍ വീര്‍ത്തിരിക്കുക, മലബന്ധം തുടങ്ങിയവയെ തടയാന്‍ കറിവേപ്പില സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കറിവേപ്പില രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.
കറിവേപ്പില ശീലമാക്കുന്നത് ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ സഹായിക്കും.
ദിവസവും കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയാരോഗ്യം വര്‍ധിപ്പിക്കാം.
കറിവേപ്പില കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കും.
വിറ്റാമിന്‍ എ യുടെ കലവറയാണ് കറിവേപ്പില. ദിവസേന കറിവേപ്പില ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാഴ്ച്ച ശക്തി വര്‍ധിപ്പിക്കാം.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് കറിവേപ്പില.
കറിവേപ്പില അരച്ചു പുരട്ടുന്നത് ചര്‍മ്മ രോഗങ്ങളെ ശമിപ്പിക്കും.