Food

തുമ്മല്‍, ജലദോഷം, ചുമ

തുമ്മല്‍, ജലദോഷം, ചുമ എന്നിവയുടെ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാന്‍ വെളുത്തുള്ളിക്ക് കഴിയും. ഒപ്പം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. 

Image credits: Getty

ഹൃദയാരോഗ്യം

വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.  ഇവ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാനും സഹായിക്കും.

Image credits: Getty

കരള്‍, തലച്ചോറ്

വെള്ളുത്തുള്ളി കഴിക്കുന്നത് കരളിന്‍റെയും തലച്ചോറിന്‍റെയും ആരോഗ്യത്തിനും നല്ലതാണ്.

Image credits: Getty

ദഹനം

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty

പ്രമേഹം

വെള്ളുത്തി ഡയറ്റില്‍ ഉള്‍രപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 
 

Image credits: Getty

ശ്വാസകോശാരോഗ്യം

ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.  
 

Image credits: Getty

ചര്‍മ്മാരോഗ്യം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വെളുത്തുള്ളി നല്ലതാണ്. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍, ആന്‍റി ഫംഗല്‍ ഗുണങ്ങള്‍ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയകളെ നശിപ്പിക്കും. 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും. 

Image credits: Getty
Find Next One