Food
ഉറക്കക്കുറവ് പരിഹരിക്കുന്ന മെലാറ്റോനിൻ എന്ന വസ്തു ചെറുപ്പഴത്തിൽ ധാരാളം ഉണ്ട്. അതിനാല്‍ ചെറി ജ്യൂസ് പതിവായി കുടിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും.
ഉയര്‍ന്ന അളവില്‍ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുള്ളതാണ് നേന്ത്രപ്പഴം. ഇവ ഉറക്കത്തിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ രാത്രി നേന്ത്രപ്പഴം കഴിക്കിക്കുന്നത് നല്ലതണ്.
കിവിയിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ ഉറക്കത്തെ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ഒരു ഗ്ലാസ് ചൂട് പാല്‍ എന്നും രാത്രി ഉറങ്ങുന്നതിന് മുമ്പ് കുടിക്കുന്നതും ഉറക്കം ലഭിക്കാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന സിറോടോണിന്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.
മഗ്നീഷ്യം നല്ല അളവില്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ബദാമില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഉറക്കത്തിന് സഹായിക്കുന്ന മെലാറ്റോണിന്‍റെ ഉത്പാദനം നിയന്ത്രിക്കുന്നു.
വാള്‍നട്സില്‍ അടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡും ഉറക്കത്തിന് സഹായിക്കും.
വറുത്തെടുത്ത മത്തന്‍ വിത്ത് നല്ല ഉറക്കത്തിന് സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ട്രിപ്‌റ്റോഫാന്‍, മഗ്നീഷ്യം, സിങ്ക് എന്നിവ മെലാറ്റോണിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു.