Food
വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ബ്രോംലൈന്‍ എന്ന ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് മലബന്ധത്തെ അകറ്റി, ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
ബീറ്റാ കരോട്ടിനും വിറ്റാമിന്‍ സിയും അടങ്ങിയ പൈനാപ്പിള്‍ കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ്, കാത്സ്യം തുടങ്ങിയവ പൈനാപ്പിളിലുണ്ട്.
ഫൈബര്‍ ധാരാളം അടങ്ങിയ പൈനാപ്പിള്‍ കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
വെള്ളം ധാരാളം അടങ്ങിയ പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് നിര്‍ജ്ജലീകരണത്തെ തടയാന്‍ സഹായിക്കും.
കലോറി കുറഞ്ഞതും ഫൈബര്‍ അടങ്ങിയതുമായ പൈനാപ്പിള്‍ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാം.
വിറ്റാമിന്‍ സി അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നത് കൊളാജിന്‍ വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.