Food
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും ധാരാളം അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഓട്സില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും ഓട്സ് കഴിക്കുന്നത് ഗുണം ചെയ്യും.
ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഓട്സ് കഴിക്കുന്നത് മലബന്ധത്തെ തടയാനും ദഹനവ്യവസ്ഥ മെച്ചപ്പെടാനും സഹായിക്കും.
ചില ക്യാന്‍സര്‍ സാധ്യതകളെ തടയാനും ഓട്സ് കഴിക്കുന്നത് നല്ലതാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.
നാരുകള്‍ ധാരാളം അടങ്ങിയ ഓട്സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും.
വിറ്റാമിൻ ഇയും ആന്‍റി ഓക്‌സിഡന്‍റുകളും അടങ്ങിയ ഓട്സ് കഴിക്കുന്നത് ചർമ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.
തണുപ്പുകാലത്ത് ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍
വഴുതനങ്ങ കഴിക്കാന്‍ ഇഷ്ടമാണോ? അറിയാം ഈ ഗുണങ്ങള്‍...
ദിവസവും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണോ?
പതിവായി അത്തിപ്പഴം കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളറിയേണ്ടത്...