Food
സ്ട്രോബറി, ബ്ലൂബെറി, ബ്ലാക്ക്ബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. അതിനാല്‍ ഇവ പ്രമേഹ രോഹികള്‍ക്ക് കഴിക്കാം.
ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
ആപ്പിളിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കൂടാതെ ധാരാളം ഫൈബറും അടങ്ങിയിട്ടുള്ളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ആപ്പിള്‍ ധൈര്യമായി കഴിക്കാം.
നാരുകള്‍ അടങ്ങിയതും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉള്ളതിനാലും പ്രമേഹരോഗികൾക്ക് പിയര്‍ കഴിക്കാം.
ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കലോറി കുറവും വിറ്റാമിന്‍ സി ധാരാളം അടങ്ങിയതുമായ ഓറഞ്ച് കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
ഒരു മാതളത്തിൽ 7 ഗ്രാം ഫൈബർ ഉണ്ട്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് മാതളം പേടിക്കാതെ കഴിക്കാം.
കലോറിയും ഗ്ലൈസെമിക് സൂചികയും കുറഞ്ഞ പ്ലം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
പീച്ചിന്‍റെ ഗ്ലൈസെമിക് ഇൻഡക്സ് 42 ആണ്. പീച്ചില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്.
വിറ്റാമിന്‍ സി അടങ്ങിയ കിവിയിലും ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് കിവിയും കഴിക്കാം.
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയതും കാര്‍ബോ കുറഞ്ഞതുമായ അവക്കാഡോ കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് ഗുണം ചെയ്യും.