Movie News

പുതിയ തുടക്കം..

2023നോട് ബൈ പറഞ്ഞ് പുതുവര്‍ഷത്തെ വരവേറ്റ അനശ്വരയുടെ പോസ്റ്റ് വൈറല്‍ ആകുകയാണ്. ഒപ്പം കഴിഞ്ഞ വര്‍ഷത്തെ തന്‍റെ രണ്ട് കഥാപാത്രങ്ങളുടെ ഫോട്ടോകളും ഉണ്ട്. 

Image credits: Instagram

അനുശ്രീയില്‍ നിന്നും സാറയിലേക്ക്..

2023 ആരംഭിച്ചത് പ്രണയവിലാസത്തിലെ അനുശ്രീയിലൂടെ ആണെന്നും അവസാനിക്കുന്നത് നേരിലെ സാറിയിലാണെന്നും അനശ്വര പറയുന്നു. 
 

Image credits: Instagram

നന്ദി..!

ഇരുവരെയും സ്നേഹത്തോടെയും അഭിനന്ദനത്തോടെയും ഏറ്റെടുത്തതിന് പ്രേക്ഷകരോട് ഒരുപാട് നന്ദി. ഈ വർഷം സംഭവിച്ചതെല്ലാം നന്ദിയോടെ ഓര്‍ക്കുകയാണ്. 

Image credits: Instagram

2023 അത്ഭുതകരം

പോയ സ്ഥലങ്ങൾ, സൃഷ്ടിച്ച ഓർമ്മകൾ,പഠിച്ചതും പഠിക്കാത്തതുമായ കാര്യങ്ങൾ, ജീവിച്ച കഥാപാത്രങ്ങൾ, കണ്ടുമുട്ടിയതും പ്രണയിച്ചതുമായ ആളുകളും 2023 അത്ഭുതകരമായിരുന്നെന്നും നടി. 

Image credits: Instagram

നേരിലെ സാറ

അഞ്ച് വര്‍ഷത്തോളം നീണ്ട അനശ്വരയുടെ സിനിമാ കരിയറില്‍ ഏറ്റവും ശക്തരമായ കഥാപാത്രമായിരുന്നു നേരിലെ സാറ. റിലീസ് ദിനം മുതല്‍ പ്രേക്ഷകരും ഇക്കാര്യം ഉറപ്പിച്ചു. 

Image credits: Instagram

കുതിക്കുന്ന നേര്..!

മോഹന്‍ലാല്‍ നായകനായ നേര് ബോക്സ് ഓഫീസില്‍ മിന്നും പ്രകടനം കാഴ്ചവയ്ക്കുകയാണ്. 70കോടി അടുപ്പിച്ച് ചിത്രം ഇതുവരെ നേടിക്കഴിഞ്ഞു. 
 

Image credits: Instagram

'ഓസ്‌ലറി'ലെ സുജ

ജയറാം നായകനായി എത്തുന്ന ഓസ്‌ലർ ആണ് അനശ്വരയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുജ എന്നാണ് കഥാപാത്ര പേര്. ചിത്രം ജനുവരി 11ന് തിയറ്ററിൽ എത്തും. 

Image credits: Instagram

ദിവസവും 2-3 മണിക്കൂർ വർക്കൗട്ട്, 'വാലിബനാ'യ മോഹന്‍ലാല്‍

നാലാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതല്‍ 70 തിയറ്ററുകളില്‍, ആകെ നേടിയത്?

നഗ്നനായി യുവ നടൻ ഹിമാലയത്തില്‍

'കാതൽ', ഒരുപാട് മികവുകളുടെ കൂടിച്ചേരൽ