Movie News

ജിം ട്രെയിനർ ജെയ്സൺ

'വാലിബനാ'യി മോഹൻലാൽ നടത്തിയ വർക്കൗട്ടുകളെ കുറിച്ച് പറയുകയാണ് ട്രെയിനർ ജെയ്സൺ പോൾസൺ. ഇൻസ്റ്റാ​ഗ്രാം വീഡിയോയിലൂടെയാണ് വെളിപ്പെടുത്തൽ.

Image credits: Instagram

നേരിൽ നിന്നും വാലിബനിലേക്ക്

'നേരിൽ നിന്ന് മലൈക്കോട്ടൈ വാലിബനിലേക്കുള്ള ലാലാട്ടന്റെ അവിശ്വസനീയമായ പരിവർത്തനം', എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചത്. 

Image credits: Instagram

ആയിരക്കണക്കിന് മെസേജ്

വാലിബനിലെ ലാലേട്ടന്റെ ലുക്ക് കണ്ട് ഒത്തിരിപേർ എനിക്ക് മെസേജുകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് മെസേജ് വന്നപ്പോൾ അക്കാര്യം എല്ലാവരോടും പറയണമെന്ന് കരുതി. 

Image credits: Instagram

വർഷങ്ങൾക്ക് മുൻപത്തെ 'വാലിബൻ'

ഒന്ന് രണ്ട് വർഷം മുൻപാണ് മലൈക്കോട്ടൈ വാലിബന്റെ ഐഡിയ വരുന്നത്. അന്ന് തന്നെ ലാലേട്ടൻ എന്നോട് അക്കാര്യം പറയുകയും ചെയ്തിരുന്നു. 

Image credits: Instagram

എക്സസൈസ് ചെയ്യാൻ ബുദ്ധിമുട്ടിയ ലാലേട്ടൻ..!

ലാലേട്ടന് ഒരു പ്രത്യേക കാരണത്താൽ എക്സസൈസ് ചെയ്യാനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതെന്താണ് എന്ന് എനിക്ക് പറയാൻ പറ്റില്ല. പക്ഷേ ലാലേട്ടൻ എടുത്ത ഡിസിഷൻ ആണ് എല്ലാറ്റിനും കാരണം. 

Image credits: Instagram

വർക്കൗട്ടോട് വർക്കൗട്ട്

ലണ്ടൻ, മൊറോക്കോ, രാജസ്ഥാൻ, ദില്ലി, മുംബൈ, ചെന്നൈ തുടങ്ങി എവിടെ ആയാലും എല്ലാ ദിവസവും ജിമ്മിൽ പോയി രണ്ടും മൂന്നും മണിക്കൂർ വർക്കൗട്ട് ചെയ്യും. അത് രാവിലെ ആയാലും വൈകിട്ട് ആയാലും. 

Image credits: Instagram

ലാലേട്ടനും നാല് 'ഡി'യും

ഡിസിഷൻ, ഡിറ്റേർമിനേഷൻ, സിസിപ്ലിൻ, ഡെലിവേർഡ് എന്നിവയാണ് അദ്ദേഹത്തിന്റെ വാലിബൻ ലുക്കിന് പിന്നിലെന്നും ജെയ്സൺ. 

Image credits: Instagram

'വാലിബൻ' എന്ന് ?

ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലൈക്കോട്ടൈ വാലിബൻ ജനുവരി 25ന് തിയറ്ററിൽ എത്തും. 'നേരി'ന്റെ വൻ വിജയം വാലിബനും ആവർത്തിക്കുമെന്നാണ് വിലയിരുത്തലുകൾ. 

Image credits: Instagram

നാലാമാഴ്‍ചയിലും മമ്മൂട്ടിയുടെ കാതല്‍ 70 തിയറ്ററുകളില്‍, ആകെ നേടിയത്?

നഗ്നനായി യുവ നടൻ ഹിമാലയത്തില്‍

'കാതൽ', ഒരുപാട് മികവുകളുടെ കൂടിച്ചേരൽ

'ഓര്‍മ്മവച്ച നാള്‍ മുതലുള്ള ആഗ്രഹം നടന്നു'