കുഞ്ചാക്കോ ബോബനെ നായകനാക്കി സെന്ന ഹെഗ്ഡേ സംവിധാനം ചെയ്യുന്ന ചിത്രം. തിങ്കളാഴ്ച നിശ്ചയം, 1744 വൈറ്റ് ആള്‍ട്ടോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Image credits: facebook
റിലീസ് മാറ്റി
ജൂലൈ ഏഴിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റി. കേരളത്തിലെ പ്രതികൂലമായ സാഹചര്യം മുൻനിർത്തിയാണ് തീരുമാനം.
Image credits: facebook
പ്രസ്താവന
കേരളത്തിലെ പ്രതികൂലമായ സാഹചര്യം കാരണം ജനങ്ങൾ ബുദ്ധിമുട്ടുന്ന ഈ വേളയിൽ, ജൂലൈ 7ന് റിലീസ് ചെയ്യാനിരുന്ന ഞങ്ങളുടെ സിനിമ പദ്മിനിയുടെ റിലീസ് നീട്ടിവയ്ക്കുന്നു.
Image credits: facebook
നിർമാണം
കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്കു ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം.
Image credits: facebook
മൂന്ന് നായികമാർ
മൂന്ന് നായികമാരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നിവരാണ് ആ വേഷങ്ങൾ ചെയ്യുന്നത്.
Image credits: facebook
പുതിയ സിനിമ
ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചാവേർ ആണ് കുഞ്ചാക്കോയുടെ പുതിയ സിനിമ.
Image credits: facebook
മറ്റ് അഭിനേതാക്കൾ
ചാക്കോച്ചനെ കൂടാതെ അർജുൻ അശോകനും ആൻ്റണി വർഗീസും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം.