Bigg Boss

മാരാരുടെ മാപ്പ്

മുണ്ട് പൊക്കൽ കേസിന് പുറമെ തന്നെ പെരും കള്ളിയെന്നും ക്വാളിറ്റി ഇല്ലാത്തവൾ, ചീപ്പ് എന്നുമൊക്കെ സെറീനയെ വിളിച്ചത് ചർച്ചയായിരുന്നു. ഇതിന് മാപ്പ് പറഞ്ഞിരിക്കുകയാണ് അഖിൽ മാരാർ. 

Image credits: our own

ക്ഷമിക്കേ..

ദേഷ്യം വരുമ്പോൾ എന്തും വിളിച്ച് പറയുന്നൊരു വൃത്തികെട്ട സ്വഭാവം എനിക്കുണ്ട്. അതിന് നീ എന്നോട് ക്ഷമിക്കേ. അതെന്റെ ഒരു സ്വഭാവം ആണ്. 

Image credits: our own

സെറീനയുടെ മറുപടി

ഞാൻ എന്താ ഈ ആഴ്ച ഔട്ട് ആയി പോകുമെന്ന് തോന്നുന്നുണ്ടോ എന്ന് സെറീനയുടെ ചോദ്യം.

Image credits: hotstar

ഇവിടെ ഉണ്ടാകും

അല്ല നീ ഇവിടെ ഉണ്ടാകും. അതുകൊണ്ട് നീ എന്നോട് ക്ഷമിക്കേ എന്നും അഖിൽ മാരാർ. 

Image credits: hotstar

അതെന്റെ നാവിന്റെ പ്രശ്നം

വീട്ടിലായാലും ദേഷ്യം വരുമ്പോൾ ഭയങ്കര മോശമായിട്ട് സംസാരിക്കും. അതെന്റെ നാവിന്റെ പ്രശ്നമാണ്. ഞാൻ പറഞ്ഞതിനൊന്നും മാറ്റമില്ലെന്നും മാരാർ.

Image credits: hotstar

നാദിറയും സെറീനയും

അഖിൽ എന്താണ് പറഞ്ഞതെന്ന് സെറീനയോട് നാദിറ ചോദിക്കുന്നു. വീട്ടിൽ ഒരുപാട് ദേഷ്യപ്പെടുന്ന ആളാണ് താനെന്നാണ് മാരാർ പറഞ്ഞതെന്ന് സെറീന.

Image credits: hotstar

മനസില്‍ വയ്ക്കരുത്

അതുപോലെ ഇവിടെ സംഭവിച്ചതാണ്. അതൊന്നും മൈന്റിൽ വയ്ക്കരുത്. നിന്നെ പറ്റി പറഞ്ഞതിൽ മാറ്റമില്ലെന്നും പറഞ്ഞെന്ന് സെറീന. 

Image credits: hotstar

കുമ്പസാരമോ ?

അത്രയും കുമ്പസാരത്തിന്റെ ആവശ്യം ഇവിടെ എന്താണ് എന്നാണ് നാദിറ ചോദിക്കുന്നത്. നിനക്ക് വേണമെങ്കിൽ അക്സെപ്റ്റ് ചെയ്യാം. അത്രയും വലിയ പ്രശ്നങ്ങളൊന്നും ഇവിടെ ഇല്ലെന്നും നാദിറ.  

Image credits: hotstar

വിമർശനവും

അതേസമയം, ക്യാപ്റ്റനാകുന്ന വ്യക്തിക്ക് ഇനി നേരിട്ട് ഒരാളെ നോമിനേഷനിൽ കൊണ്ടുവരാം. ഈ വാരത്തെ ക്യാപ്റ്റൻ സെറീനയും ആണ്. അതുകൊണ്ടാണ് അഖിൽ മാപ്പ് പറഞ്ഞതെന്നാണ് പുറത്ത് ഉയരുന്ന വിമർശനം. 

Image credits: hotstar