Culture

ലവ് ബോംബിം​ഗ്

പലതരത്തിലുള്ള ന്യൂജെൻ വാക്കുകളും നമ്മൾ കേൾക്കാറുണ്ട്. അങ്ങനെ ഒരു വാക്കാണ് ലവ് ബോംബിം​ഗ്? എന്താണ് ലവ് ബോംബിം​ഗ്?

Image credits: Getty

മാനിപ്പുലേഷന്‍

നിങ്ങളെ സൂത്രത്തിൽ കുടുക്കാൻ വേണ്ടി നിങ്ങൾക്ക് അമിതമായ സ്നേഹവും കെയറിം​ഗും ഒക്കെ വാരിക്കോരി തരുന്നതിനെ ലവ് ബോംബിം​ഗ് എന്ന് പറയാം. 

Image credits: Getty

ഓവര്‍ കെയര്‍

ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ, നിങ്ങളെ കുറിച്ച് ഒന്നുമറിയാതെ തന്നെ ഇതുപോലെ ഭയങ്കര സ്നേഹവും കെയറും ഒക്കെ തരുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കണം. 

Image credits: Getty

വാത്സല്യം

മാര്യേജ് ഫാമിലി തെറാപ്പിസ്റ്റായ ലീന സ്റ്റോക്കാർഡ് പറയുന്നത്, കൂടെയുണ്ടാകാനുള്ള ആ​ഗ്രഹം അമിതമായി പങ്കുവയ്ക്കുന്നതും വാത്സല്യം കാണിക്കുന്നതും ഒക്കെ ചിലപ്പോൾ തന്ത്രങ്ങളാവാം എന്നാണ്. 

Image credits: Getty

നിരന്തരം വിളിക്കുക

വേണ്ടെങ്കിൽപ്പോലും നിരന്തരം സമ്മാനങ്ങൾ നൽകുക, നിരന്തരം വിളിച്ചു കൊണ്ടിരിക്കുക, എപ്പോഴും ശ്രദ്ധിച്ചു കൊണ്ടിരിക്കുക ഇതൊക്കെ ലവ് ബോംബിം​ഗിന്റെ ലക്ഷണമാവാം. 

Image credits: Getty

ഭാവി

അതുപോലെ ബന്ധം തുടങ്ങുമ്പോൾ തന്നെ ഭാവിയിൽ ഒരുമിച്ച് ജീവിക്കുന്നതിനെ കുറിച്ച് നിരന്തരം പറയുന്നതും ലവ് ബോംബിം​​ഗ് ആവാം. 

Image credits: Getty

ചൂഷണം

അങ്ങനെ, അമിതമായി കൂടെയുണ്ടെന്നും മറ്റും വിശ്വസിപ്പിച്ച് അവസാനം അത് നമ്മെ ചൂഷണം ചെയ്യാനുള്ള ഉപാധിയാക്കി കാമുകൻ/കാമുകി മാറ്റിയേക്കാം എന്നതും ലവ് ബോംബിം​ഗിന്റെ പ്രത്യേകത തന്നെ. 

 

Image credits: Getty

ശ്രദ്ധിക്കാം

അതിനാൽ, നന്നായി അറിഞ്ഞശേഷം മാത്രം ഒരാളോട് മാനസികമായി ആഴത്തിൽ അടുപ്പത്തിലാവുക എന്നതാണ് നല്ലത്. 

Image credits: Getty

വെളുത്തിട്ട് പാറും? പ്രായം പകുതിയാകും? വിചിത്ര സൗന്ദര്യസംരക്ഷണരീതികള്‍

ലോകത്തിൽ ആദ്യം, അറിയുമോ യോനി മ്യൂസിയത്തെ കുറിച്ച്?

ഓണമെന്നോർക്കുമ്പോൾ ഓർമ്മയിലണയുന്നത്

നെഞ്ചുപൊള്ളും, തീച്ചാമുണ്ഡിയുടെ ഈ കഥ കേട്ടാല്‍!