Culture

തീച്ചാമുണ്ഡി

ചുട്ടുപൊള്ളുന്ന കനല്‍ക്കുന്നില്‍ നെഞ്ചുതല്ലി വീണുരുണ്ട് അഗ്നിയെ പരിഹസിക്കുന്ന തെയ്യക്കോലം. വിഷ്‍ണുമൂര്‍ത്തിയെന്നും ഒറ്റക്കോലമെന്നുമൊക്കെ വിളിപ്പേരുള്ള തെയ്യം
 

Image credits: our own

നെഞ്ചുപൊള്ളും കഥ

പൊള്ളുന്ന അഗ്നിയെ മഞ്ഞുതുള്ളിയെന്നപോലെ നുള്ളിമാറ്റുന്ന ഈ കരുത്തൻ തെയ്യത്തിന്‍റെ കഥ ആരുടെയും നെഞ്ചുപൊള്ളിക്കും 
 

Image credits: our own

കണ്ണനെന്ന തീയ്യച്ചെക്കൻ

കണ്ണനെന്നു പേരുള്ള നീലേശ്വരംകാരനായ ഒരു പാവം തീയ്യച്ചെക്കന്‍റെ കഥയാണിത്. അവനെ അരുംകൊല ചെയ്യിച്ച കുറുവാട്ട് തറവാട്ടിലെ പ്രഭുകുമാരിയുടെ കഥയും

Image credits: our own

ജന്മികുമാരിയുടെ കൊതിക്കെറു

കണ്ണന്‍ തന്നെ മാങ്ങകൊണ്ടെറിഞ്ഞെന്നായിരുന്നു കൊതിക്കെറു മൂലം ജന്മികുമാരിയുടെ പെരുംനുണ. അവളുടെ അമ്മാവൻ പടക്കുറുപ്പിനെ ഭയന്ന് മംഗലാപുരത്തേക്ക് നാടുവിട്ടു കണ്ണൻ

Image credits: our own

ജന്മനാടിന്‍റെ വിളി

പിറന്ന മണ്ണ് കാണാനുള്ള കൊതിമൂലം ഒരിക്കല്‍ പാലെന്തായി കണ്ണനെന്ന പേരുമായി തിരിച്ചെത്തി കണ്ണൻ. വളര്‍ത്തമ്മ നല്‍കിയ ഓലക്കുടയും നരസിംഹമൂര്‍ത്തിയുടെ കൊട്ടിലിലെ ചുരികയും അവന് കൂട്ട്

 

Image credits: our own

അരുംകൊല

കഞ്ഞികുടിക്കും മുമ്പ് കുളിക്കാനായി കുളത്തിലിറങ്ങിയ കണ്ണനെ കദളിക്കുളത്തിലിട്ട് വെട്ടിനുറുക്കി നാടുവാഴിക്കുറുപ്പ്. ചുരികയും കുടയും ചവിട്ടിപ്പൊളിച്ചു കുറുപ്പും സംഘവും

Image credits: our own

തമ്പുരാട്ടിക്ക് നട്ടപ്പിരാന്ത്

കുറുപ്പിനും മുമ്പേ കണ്ണന്‍റെ ഓലക്കുടയും ചുരികയും തുള്ളിത്തുള്ളി കുറവാട്ട് തറവാട്ടിലെത്തി. കുറുപ്പിന്‍റെ മരുമകള്‍ നട്ടപ്പിരാന്തുപിടിച്ച് അലറിപ്പാഞ്ഞു

Image credits: our own

കണ്ണൻ ദൈവക്കരു

നരസിംഹമൂര്‍ത്തിയുടെ ഉപാസകനായിരുന്ന കണ്ണന്‍റെ ഒപ്പം വന്നത് ദൈവിക ശക്തിയാണെന്നും കണ്ണനും ദൈവക്കരുവായെന്നും കവടിയില്‍ തെളിഞ്ഞു. അങ്ങനെ കണ്ണൻ വിഷ്‍ണുമൂര്‍ത്തിയായി

Image credits: our own

അരചപ്പക പിന്നെയും

എന്നിട്ടും പകയടങ്ങാത്ത നാട്ടരചര്‍ വീണ്ടും പരീക്ഷണത്തിനെത്തി. പള്ളിക്കരയിലെ കുഞ്ഞിപ്പുളിക്കാലില്‍ ഒരു പുരയോളം ഉയരത്തില്‍ വിറക് കുന്നുകൂട്ടി കുറുപ്പും സംഘവും

Image credits: our own

കുളിരുന്ന അഗ്നി

കരിമെയ്യില്‍ ആവേശിച്ച ദൈവവുമായി മലയൻ പരപ്പൻ കനലില്‍ ആറാടി. ശീതമേറിത്തരിക്കുന്നെന്ന് പറഞ്ഞ് തമ്പുരാക്കന്മാരെ നോക്കി ചിരിച്ചു. അതായിരുന്നു വടക്കൻകേരളത്തിലെ ആദ്യത്തെ ഒറ്റക്കോലം

Image credits: our own