Culture

അത്തപ്പൂക്കളം

ഓണത്തിന്റെ തുടക്കമാണ് അത്തം. ഓണത്തെ വരവേൽക്കുന്നത് തന്നെ അത്തപ്പൂക്കളമിട്ടുകൊണ്ടാണ്. അത്തത്തെ ചൊല്ലി പല ഐതിഹ്യങ്ങളും ഉണ്ട്. 

Image credits: Getty

ഉത്രാടപ്പാച്ചിൽ

തിരുവോണം നാളിൽ പൂക്കളവും, സദ്യയും, ഓണക്കോടിയുമൊക്കെ എല്ലാമൊരുക്കുന്നതിന് വേണ്ടി വലിയ തയ്യാറെടുപ്പുകൾ തന്നെ വേണ്ടി വരും. അതിനുള്ള പാച്ചിലാണ് ഉത്രാടപ്പാച്ചിൽ.

Image credits: Getty

ഓണസദ്യ

26 മുതൽ 28 വരെ വിഭവങ്ങൾ ഓണസദ്യയിലുണ്ടാകും. എന്നാൽ, അത് ഓരോ വീട്ടിലും ഏറിയും കുറഞ്ഞുമിരിക്കുന്നു. ഉപ്പേരികളും ഒഴിച്ചുകറികളും, പപ്പടവും, പായസവും എല്ലാമടങ്ങുന്നതാണ് ഓണസദ്യ. 

Image credits: Getty

ഓണപ്പാട്ടുകൾ

മാവേലി നാടുവാണീടും കാലം... മുതൽ അനേകം നാം ഓണപ്പാട്ടുകൾ നാം കേട്ടിട്ടുണ്ട്. ഓണത്തെ കുറിച്ചും മഹാബലിയെ കുറിച്ചും ഒക്കെയുള്ള പാട്ടുകൾ ഓണപ്പാട്ടുകളിൽ പെടുന്നു. 

Image credits: Getty

ഓണച്ചൊല്ലുകൾ

ഓണത്തെ കുറിച്ചുള്ള പഴഞ്ചൊല്ലുകളാണ് ഓണച്ചൊല്ലുകൾ. കാണം വിറ്റും ഓണം ഉണ്ണണം, അത്തം കറുത്താൽ ഓണം വെളുക്കും, ഓണത്തിന് ഉറുമ്പും കരുതും എന്നിവയെല്ലാം അതിൽ പെടുന്നു.

Image credits: Getty

ഓണക്കളികൾ

ഓണത്തിന് വെറും പൂക്കളമൊരുക്കലും സദ്യ കഴിക്കലും മാത്രമല്ല. വിവിധ കളികളും ഉണ്ട്. പുലികളി, ഓണത്തല്ല്, കുമ്മാട്ടിക്കളി, തലപ്പന്തുകളി തുടങ്ങിയവയെല്ലാം അതിൽ പെടുന്നു. 
 

Image credits: Getty

നെഞ്ചുപൊള്ളും, തീച്ചാമുണ്ഡിയുടെ ഈ കഥ കേട്ടാല്‍!