Culture

യോനി മ്യൂസിയം

യോനി എന്ന വാക്ക് പലപ്പോഴും പുരുഷാധിപത്യസമൂഹം പരിഹാസത്തോടെയാണ് ഉപയോ​ഗിക്കുന്നത്. എന്നാല്‍ ഒരു യോനി മ്യൂസിയമുണ്ട് ഈ ലോകത്ത്.  

Image credits: Getty

ലക്ഷ്യം

സ്ത്രീ ശരീരശാസ്ത്രത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ മ്യൂസിയം ആരംഭിച്ചത്.

Image credits: Getty

2019 -ൽ ലണ്ടനിൽ

2019 -ൽ ലണ്ടനിലാണ് ലോകത്തിലെ ആദ്യത്തെ യോനി മ്യൂസിയം തുടങ്ങിയത്. അന്നത് വലിയ വാർത്തയായിരുന്നു. അനേകം പേർ ഈ മ്യൂസിയം സന്ദർശിക്കാൻ തയ്യാറായി. 

Image credits: Getty

അടച്ചുപൂട്ടുന്നു

പ്രോപ്പർട്ടി ​ഗാർഡിയൻഷിപ്പ് അവസാനിച്ചതിനെ തുടർന്ന് അത് ബെത്നാൽ ഗ്രീനിലുള്ള വിക്ടോറിയ പാർക്ക് സ്ക്വയർ പരിസരത്ത് നിന്നും മാറ്റാൻ നിർബന്ധിക്കപ്പെട്ടു.

Image credits: Getty

88 ലക്ഷം

പിന്നാലെ, മ്യൂസിയം അടച്ചുപൂട്ടുകയും ചെയ്തു. എന്നാൽ, മ്യൂസിയം വീണ്ടും തുടങ്ങാനായി ക്രൗഡ് ഫണ്ടിം​ഗ് അടക്കം മാർ​ഗങ്ങൾ മ്യൂസിയം അവലംബിച്ചു. ഒടുവിൽ, 88 ലക്ഷം രൂപ ഇതിനായി സമാഹരിച്ചു. 

Image credits: Getty

വീണ്ടും

അങ്ങനെ, ഒരുമാസം മുമ്പ് പോയിസർ സ്ട്രീറ്റിന് സമീപത്തായി ഈ യോനി മ്യൂസിയം വീണ്ടും പ്രവർത്തനം ആരംഭിച്ചു. 

Image credits: Getty

പുതിയ യോനീ മ്യൂസിയം

നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ വലുതും വിശാലവുമായതാണ് ഈ പുതിയ യോനീ മ്യൂസിയം. സ്ത്രീശരീരത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ ഇവിടം സന്ദർശിച്ചാൽ അറിയാൻ സാധിക്കും. 

 

Image credits: Getty

ടാംപണുകളും ആർത്തവക്കപ്പുകളും

ഭീമൻ ടാംപണുകളും, വലിയ ആർത്തവക്കപ്പുകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഒപ്പം സ്ത്രീ ജനനേന്ദ്രിയത്തിന്‍റെ ചിത്രങ്ങളും കാണാം. ഒരു ഗ്ലാസ് കേസിൽ അടിവസ്ത്രങ്ങളും സൂക്ഷിച്ചിട്ടുണ്ട്. 

Image credits: Getty

ഓണമെന്നോർക്കുമ്പോൾ ഓർമ്മയിലണയുന്നത്

നെഞ്ചുപൊള്ളും, തീച്ചാമുണ്ഡിയുടെ ഈ കഥ കേട്ടാല്‍!