Culture

സൗന്ദര്യസംരക്ഷണം

സൗന്ദര്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ ചെലുത്താത്തവര്‍ കുറവാണ്. എന്നാൽ, സൗന്ദര്യസംരക്ഷണത്തിന് വേണ്ടി ചൈനാക്കാർ പിന്തുടർന്നിരുന്ന വളരെ വിചിത്രമായ ചില രീതികളെ കുറിച്ചാണ് ഇത്.

Image credits: storyblocks

മുഖം

വെളുപ്പാണ് സൗന്ദര്യം എന്ന് തെറ്റിദ്ധരിക്കുന്നവരെല്ലാ കാലത്തും ഉണ്ട്. അതിനാൽ മുഖം കൂടുതൽ മിനുക്കാനുള്ള രീതികളാണ് പലരും സൗന്ദര്യസംരക്ഷണത്തിൽ പിന്തുടരുന്നത്. അന്നുമതെ ഇന്നുമതെ. 

Image credits: storyblocks

പക്ഷികളുടെ കാഷ്ഠം

പക്ഷികളുടെ കാഷ്ഠം മുഖസൗന്ദര്യത്തിന് വേണ്ടി ഉപയോഗിക്കുന്നവരുണ്ടയിരുന്നത്രെ. ടാങ് രാജവംശത്തിന്റെ കാലത്താണ് ഇതുണ്ടായി വന്നതെന്ന് കരുതുന്നു. Uguisu no fun എന്ന് ഇത് അറിയപ്പെടുന്നു.

Image credits: storyblocks

രാപ്പാടിയുടെ കാഷ്ഠം

രാപ്പാടിയുടെ കാഷ്ഠമാണ് അടുത്തത്. ഇത് തവിടെണ്ണയും വെള്ളവും ചേർത്ത് പുരട്ടുന്ന പതിവുണ്ടായിരുന്നത്രെ. ഇത് മുഖസൗന്ദര്യം വർധിപ്പിക്കും എന്നാണ് കരുതിയിരുന്നത്.

Image credits: storyblocks

തീ

ടവ്വലെടുത്ത് മദ്യത്തിലും ചില മരുന്നുകളിലും മുക്കിയശേഷം അത് കത്തിക്കുകയും തീ മുഖത്തിന് നേരെ വീശുകയും ചെയ്യലാണ് അടുത്തത്. രക്തയോട്ടം കൂട്ടാനും സൗന്ദര്യം വർധിപ്പിക്കാനുമാണത്രെ അത്.

Image credits: storyblocks

ഗോള്‍ഡ് ഫേഷ്യല്‍

ചുളിവ് കുറക്കാനും ചർമ്മം മിനുസമുള്ളതും ഉറച്ചതുമാക്കാനും സ്വർണ്ണം ഉപയോഗിച്ചുള്ള ഫേഷ്യൽ ചെയ്തിരുന്നത്രെ. ധനികരാണ് ഇത് ചെയ്തിരിക്കുക എന്ന് പ്രത്യേകം പറയേണ്ടല്ലോ.

Image credits: storyblocks

ഫിഷ് പെഡിക്യൂർ

ഫിഷ് പെഡിക്യൂർ ഇന്ന് വളരെ സുപരിചിതമാണ്. എന്നാൽ, ചൈനയിലിത് ടാങ് രാജവംശത്തിന്റെ കാലത്ത് തന്നെയുണ്ടത്രെ. റെഡ് ഗാര മത്സ്യമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

 

Image credits: storyblocks

ജേഡ് റോളർ

ജേഡ് റോളർ ഇന്ന് പരിചിതമാണ്. മുഖത്ത് മസ്സാജിന് വേണ്ടി ഉപയോഗിക്കുന്നു. എന്നാൽ, ചൈനയിൽ നൂറ്റാണ്ടുകളായി ഇത് സൗന്ദര്യ സംരക്ഷണത്തിന് ഉപയോഗിക്കുന്നുണ്ടത്രെ.

Image credits: storyblocks

ലോകത്തിൽ ആദ്യം, അറിയുമോ യോനി മ്യൂസിയത്തെ കുറിച്ച്?

ഓണമെന്നോർക്കുമ്പോൾ ഓർമ്മയിലണയുന്നത്

നെഞ്ചുപൊള്ളും, തീച്ചാമുണ്ഡിയുടെ ഈ കഥ കേട്ടാല്‍!