Cricket
ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് യുവിയുടെ ടീമിലെ ഓപ്പണര്‍.
സച്ചിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തുന്നത് മുൻ ഓസ്ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിംഗാണ്.
മൂന്നാം നമ്പറില്‍ നിലവിലെ ഇന്ത്യൻ നായകന്‍ രോഹിത് ശര്‍മയാണ് യുവി തെരഞ്ഞെടുത്തത്.
നാലാം നമ്പറില്‍ വിരാട് കോലിയാണ് യുവിയുടെ ടീമിലുള്ളത്.
എ ബി ഡിവില്ലിയേഴ്സ് ആണ് ബാറ്റിംഗ് നിരയില്‍ അഞ്ചാമതായി എത്തുന്നത്.
വിക്കറ്റ് കീപ്പറായി ധോണിയെ ഒഴിവാക്കിയ യുവി ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനെ ഉള്‍പ്പെടുത്തിയെന്നത് ശ്രദ്ധേയമായി.
സ്പെഷലിസ്റ്റ് സ്പിന്നറായി യുവി ടീമിലെടുത്തത് ഓസീസ് സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനെയാണ്.
ശ്രീലങ്കൻ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ടീമിലെ രണ്ടാമത്തെ സ്പിന്നര്‍.
ഗ്ലെന്‍ മക്‌ഗ്രാത്താണ് ടീമിന്‍റെ പേസ് പടയെ നയിക്കുന്നത്.
പാക് പേസ് ഇതിഹാസം വസീം അക്രമാണ് ടീമിലെ രണ്ടാം പേസര്‍.
പതിനൊന്നാമനായി യുവി ടീമിലെടുത്തത് ഇംഗ്ലണ്ട് ഓള്‍ റൗണ്ടറായിരുന്ന ആന്‍ഡ്ര്യു ഫ്ലിന്‍റോഫിനെയാണ്.
പന്ത്രണ്ടാമനെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുവി തന്‍റെ പേര് തന്നെ നിര്‍ദേശിച്ചുവെന്നതും ശ്രദ്ധേയമായി.