Cricket
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് ഇറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിനരികെയാണ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍.
ഇന്ത്യൻ ടീമിലെ സൂപ്പര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മക്കും പോലും എത്തിപ്പിടിക്കാനാവാത്ത റെക്കോര്‍ഡാണ് ജയ്സ്വാളിനെ കാത്തിരിക്കുന്നത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച ഇന്ത്യൻ ബാറ്ററെന്ന ചരിത്രനേട്ടം സ്വന്തമാക്കാന്‍ ജയ്സ്വാളിന് വേണ്ടത് 132 റണ്‍സ് മാത്രം.
2023-2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കാലയളവില്‍ 1028 റണ്‍സാണ് ജയ്സ്വാള്‍ ഇതുവരെ നേടിത്.
2019-2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1159 റണ്‍സ് നേടിയ അജിങ്ക്യാ രഹാനെയുടെ റെക്കോര്‍ഡാണ് 132 റണ്‍സ് കൂടി നേടിയാല്‍ ജയ്സ്വാളിന്‍റെ പേരിലാകുക.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് നിലവില്‍ ജയ്സ്വാള്‍.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അജിങ്ക്യാ രഹാനെയുമാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യൻ താരങ്ങള്‍.
2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ 1399 റണ്‍സ് നേടിയിട്ടുള്ള ജോ റൂട്ടിനൊപ്പമെത്താന്‍ ജയ്സ്വാളിന് ഇനി വേണ്ടത് 371 റണ്‍സാണ്.