ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് വിരാട് കോലി അപ്രതീക്ഷിതമായി പിന്‍മാറിയതോടെ ആരാകും കോലിയുടെ പകരക്കാരന്‍ എന്ന ചര്‍ച്ചകളും സജീവമായി.
Image credits: Getty
ആരാകും പകരക്കാരന്‍
ബിസിസിഐ ഇതുവരെ വിരാട് കോലിയുടെ പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല
Image credits: Getty
ശ്രേയസിന് സാധ്യത
വിരാട് കോലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നാലാം നമ്പറില്‍ കളിച്ചേക്കും
Image credits: Getty
ഇനിയെങ്കിലും സര്‍ഫറാസ് വരുമോ
ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടുന്ന സര്‍ഫറാസ് ഖാന്‍ നാലാം നമ്പറിലെത്താനും സാധ്യത
Image credits: Getty
തിരിച്ചുവരുമോ വന്‍മതില്‍
ശുഭ്മാന്‍ ഗില്ലിനെ നാലാം നമ്പറില്‍ കളിപ്പിച്ച് ചേതേശ്വര്‍ പൂജാരയെ ടീമിലെടുക്കുന്നതും പരിഗണനയില്‍
Image credits: Getty
അഭിമന്യുവിനും അവസരം
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യയെ നയിക്കുന്ന അഭിമന്യു ഈശ്വരനും ടെസ്റ്റ് ടീമിലെത്താന്‍ സാധ്യത
Image credits: Getty
പ്രതീക്ഷയുമായി രജത് പാടീദാറും
ഇംഗ്ലണ്ട് ലയണ്‍സിനെതിരെ സെഞ്ചുറിയുമായി തിളങ്ങിയ രജത് പാടീദാറിനെയും ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചേക്കും
Image credits: Getty
ആദ്യ അങ്കം 25ന്
വ്യാഴാഴ്ച ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്.