Cricket
ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന താരങ്ങളില്‍ ടോപ് 20 ലിസ്റ്റില്‍ ഇടം നേടി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി.
ഫുട്ബോള്‍ താരങ്ങളായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും ലിയോണല്‍ മെസിയുമാണ് ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ഒന്നും രണ്ടും സ്ഥാനത്ത്.
ഇന്‍സ്റ്റയില്‍ 60 കോടി ഫോളോവേഴ്സുമായി ഒന്നാം സ്ഥാനത്തുള്ള റൊണാള്‍ഡോ ഓരോ സ്പോണ്‍സേര്‍ഡ് പോസ്റ്റിനും 26.75 കോടി രൂപയാണ് ഈടാക്കുന്നത്.
ഫോളോവേഴ്സിലും വരുമാനത്തിലും രണ്ടാം സ്ഥാനത്തുള്ള ലിയോണല്‍ മെസി ഓരോ പോസ്റ്റിനും 21.49 കോടി രൂപ ഈടാക്കുന്നു.
ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ ടോപ് 20 ലിസ്റ്റില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ സെലിബ്രിറ്റിയും കോലിയാണ്.
ഇന്‍സ്റ്റഗ്രാമിലെ ഓരോ സ്പോണ്‍സേര്‍ഡ് പോസ്റ്റിനും കോലി ഈടാക്കുന്നത് 11.45 കോടി രൂപയാണ്.
ഇന്‍സ്റ്റയിലെ ടോപ് 20 ലിസ്റ്റില്‍ പതിനാലാം സ്ഥാനത്താണിപ്പോള്‍ കോലി.
അമേരിക്കന്‍ നടിയും ഗായികയുമായ സെലീന ഗോമസ് ആണ് ഇന്‍സ്റ്റ വരുമാനത്തില്‍ റൊണാള്‍ഡോക്കും മെസിക്കും പിന്നില്‍ മൂന്നാമത്.
ലോകകപ്പ് ടീമില്‍ ആരുടെ സ്ഥാനവും ഉറപ്പില്ല; വ്യക്തമാക്കി രോഹിത് ശര്‍മ്മ
ഏഷ്യാ കപ്പിലെ എക്കാലത്തെയും മികച്ച ഇന്ത്യന്‍ ടീമുമായി വിസ്ഡന്‍
ഇഷാന്‍, സഞ്ജു, രാഹുല്‍; ആര് വേണം ലോകകപ്പിന്? മറുപടി
ചരിത്രത്തിലാദ്യം! ബിസിസിഐക്ക് കുറഞ്ഞത് 10000 കോടി ഉടന്‍