Cricket
വരുമാനത്തിലെന്നപോലെ നികുതി അടക്കുന്ന കാര്യത്തിലും ഇന്ത്യയിൽ മുന്നിലുള്ളത് ക്രിക്കറ്റ് താരങ്ങൾ.
കളിയിലും വരുമാനത്തിലുമെന്നപോലെ നികുതി അടക്കുന്നതിലും കോലി തന്നെയാണ് നമ്പര്‍ വണ്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കോലി ആദായ നികുതിയായി അടച്ചത് 64 കോടി രൂപയെന്ന് ഫോര്‍ച്യൂണ്‍ റിപ്പോര്‍ട്ട്.
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് നാലു വര്‍ഷമായെങ്കിലും മുന്‍ നായകന്‍ എം എസ് ധോണി നികുതിയായി അടച്ചത് 38 കോടി രൂപ.
ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ആദായ നികുതിയിനത്തില്‍ അടച്ചത് 28 കോടി രൂപ.
നാലാം സ്ഥാനത്ത് മുന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ്. 23 കോടി രൂപയാണ് ഗാംഗുലി ആദായനികുതിയിനത്തില്‍ ഒടുക്കിയത്.
ക്രിക്കറ്റില്‍ തിരിച്ചടികള്‍ നേരിട്ടെങ്കിലും വരുമാനത്തില്‍ വന്‍ വർധന നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ ആദായ നികുതിയായി അടച്ചത് 13 കോടിയാണ്.
ഇടവേളക്കുശേഷം ക്രിക്കറ്റില്‍ തിരിച്ചെത്തിയ റിഷഭ് പന്ത് ആദായ നികുതിയായി അടച്ചത് 10 കോടി രൂപയാണ്.
ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എത്ര കോടിയാണ് ആദായ നികുതിയടച്ചതെന്ന കാര്യം ഇതുവരെ പുറത്തുവന്നിട്ടില്ല.
ദുലീപ് ട്രോഫിയിൽ മിന്നിയാൽ ഇന്ത്യൻ ടെസ്റ്റ് ടീമിലെത്താനിടയുള്ള 7 പേർ
കേരള ക്രിക്കറ്റ് ലീഗിന് ആവേശത്തുടക്കം
കോലിയുണ്ട്, രോഹിത്തില്ല; എക്കാലത്തെയും മികച്ച ഇന്ത്യൻ ഇലവനുമായി ഗംഭീർ
ആദ്യ10ല്‍ രോഹിത് ഇല്ല, ലോകത്തിലെ ധനികരായ 10 ക്രിക്കറ്റ് താരങ്ങള്‍