Cricket

പണപ്പെട്ടിയിലെ മുമ്പന്‍മാര്‍

ഐപിഎല്ലില്‍ 2008 മുതല്‍ 2023 വരെയുള്ള സീസണുകളില്‍ ഉയര്‍ന്ന വില നേടിയ താരങ്ങള്‍ ആരൊക്കെ?

Image credits: Getty

2008- എം എസ് ധോണി

ഐപിഎല്ലിന്‍റെ പ്രഥമ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 9.50 കോടി രൂപയ്‌ക്ക് സ്വന്തമാക്കിയ എം എസ് ധോണിയായിരുന്നു വില രാജാവ്

Image credits: Getty

2009- ഫ്ലിന്‍റോഫ്, പീറ്റേഴ്‌സണ്‍

രണ്ടാം ഐപിഎല്‍ എഡിഷനില്‍ 9.80 കോടിക്ക്  ആര്‍സിബി കെവിന്‍ പീറ്റേഴ്‌സണിനെയും സിഎസ്‌കെ ആന്‍ഡ്രൂ ഫ്ലിന്‍റേഫിനെയും സ്വന്തമാക്കി

Image credits: Getty

2010- ബോണ്ട്, പൊള്ളാര്‍ഡ്

4.80 കോടിക്ക് ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ടിനെ കെകെആറും കീറോണ്‍ പൊള്ളാര്‍ഡിനെ മുംബൈ ഇന്ത്യന്‍സും പാളയത്തിലെത്തിച്ചു

Image credits: Getty

2011- ഗൗതം ഗംഭീര്‍

2011ലെ ലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 14.90 കോടിക്ക് ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീറിനെ റാഞ്ചി

Image credits: Getty

2012- രവീന്ദ്ര ജഡേജ

2012ല്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 12.80 കോടിക്ക് സ്വന്തമാക്കിയതും ചരിത്രമായി

Image credits: Getty

2013 ഗ്ലെന്‍ മാക്‌സ്‌വെല്‍

2013ലെ താരലേലത്തില്‍ ഓസീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനായി മുംബൈ ഇന്ത്യസ് 6.30 കോടി മുടക്കി

Image credits: Getty

2014- യുവ്‌രാജ് സിംഗ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മോഹവിലയായ 14 കോടി രൂപയാണ് 2014ല്‍ യുവിയെ പാളയത്തിലെത്തിക്കാന്‍ ചിലവഴിച്ചത്
 

Image credits: Getty

2015- യുവ്‌രാജ് സിംഗ്

തൊട്ടടുത്ത സീസണില്‍ യുവ്‌രാജ് ഡല്‍ഹി ഡെയര്‍ഡെവിള്‍സിലേക്ക് എത്തിയത് 16 കോടി രൂപയ്‌ക്കായിരുന്നു 

Image credits: Getty

2016- ഷെയ്‌ന്‍ വാട്‌സണ്‍

ഓസീസ് ഓള്‍റൗണ്ട‍ര്‍ ഷെയ്ന്‍ വാട്‌സണെ 2016ലെ ലേലത്തില്‍ 9.50 കോടിക്കാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വാങ്ങിയത്

Image credits: Getty

2017- ബെന്‍ സ്റ്റോക്‌സ്

ഓള്‍റൗണ്ടര്‍മാര്‍ക്കായുള്ള പിടിവലി 2017ലും കണ്ടപ്പോള്‍ ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സിനായി റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സ് 14.50 കോടി മുടക്കി

Image credits: Getty

2018- ബെന്‍ സ്റ്റോക്‌സ്

2018ലും ബെന്‍ സ്റ്റോക്‌സ് വിലയേറിയ താരമായി, 14.50 രൂപയ്‌ക്ക് സ്വന്തമാക്കിയത് രാജസ്ഥാന്‍ റോയല്‍സ്

Image credits: Getty

2019- ഉനാദ്‌കട്ട്, ചക്രവര്‍ത്തി

2019ലാവട്ടെ 8.40 കോടിക്ക് ജയ്‌ദേവ് ഉനാദ്‌കട്ടിനെ രാജസ്ഥാന്‍ റോയല്‍സും വരുണ്‍ ചക്രവര്‍ത്തിയെ പഞ്ചാബ് കിംഗ്സും വാങ്ങി
 

Image credits: Getty

2020- പാറ്റ് കമ്മിന്‍സ്

ഓസ്ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സിനെ 15.50 കോടിക്ക് 2020ല്‍ സ്വന്തമാക്കി കെകെആര്‍ ഏവരെയും ഞെട്ടിച്ചു

Image credits: Getty

2021- ക്രിസ് മോറിസ്

2021ലെ ലേലത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ വാങ്ങാന്‍ രാജസ്ഥാന്‍ റോയല്‍ 16.50 കോടി ചിലവഴിച്ചു
 

Image credits: Getty

2022- ഇഷാന്‍ കിഷന്‍

വെടിക്കെട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന്‍ കിഷനെ 2022ല്‍ മുംബൈ റാ‌ഞ്ചിയത് 15.25 കോടിക്ക്

Image credits: Getty

2023- സാം കറന്‍

2023ലെ ലേലത്തില്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാറം കറനെ പഞ്ചാബ് കിംഗ്സ് 18.50 കോടിക്ക് സ്വന്തമാക്കിയത് എക്കാലത്തെയും വലിയ തുകയുമായി

Image credits: Getty
Find Next One